Latest News

  

ക്ഷേത്രം






പാലക്കാട്ജില്ലയിലെ തിരുവേഗപ്പുറയിൽ തൂതപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്‌തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം. പ്രധാന പ്രതിഷ്ഠ ശിവനാണ്. കൂടാതെ ശങ്കരനാരായണൻ , മഹാവിഷ്ണുഎന്നീ പ്രതിഷ്ഠകളും ഉണ്ട്. ശിവന്‌ വൃത്തശ്രീകോവിൽ, ശങ്കരനാരായണന്‌ ഗജപൃഷ്ഠ ശ്രീകോവിൽ, വിഷ്ണുവിന്‌ ചതുരശ്രീകോവിൽ എന്നിങ്ങനെ മൂന്നു ദേവന്മാരുടേയും ശ്രീകോവിലുകൾ വിവിധ ആകൃതിയിലാണ്‌. വാസ്തു ശില്പ്പ ചാതുരി വെളിവാക്കുന്ന ശ്രീകോവിലുകളും ഓരോ ശ്രീകോവിലിനും പ്രത്യേകം മുഖമണ്ഡപങ്ങളും ഇവിടെ കാണാം. അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രംകണ്ടുവരുന്ന മൂന്നു ധ്വജ സ്തംഭങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌. കേരളീയ വാസ്തുശാസ്ത്ര മാതൃകയിലുളള ഒരു കൂത്തമ്പലവും ഈ ക്ഷേത്രത്തിലുണ്ട്‌. ത്രിപുരാന്തകൻ, അയ്യപ്പൻ, വേട്ടേയ്ക്കരൻ, ഗണപതി തുടങ്ങിയ ഉപദൈവങ്ങളുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.

No comments:

Post a Comment

KAIPURAM Designed by Templateism Copyright © 2014

Theme images by Bim. Powered by Blogger.