ക്ഷേത്രത്തിലെ പ്രധാന വിശേഷമായ ഉത്സവം
കുംഭമാസത്തിലെ ഉത്രട്ടാതിനാളിൽ കൊടികയറുന്നു. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തൂതപ്പുഴയിൽ
ആറാട്ടോടെ സമാപിയ്ക്കുന്നു. മഹാശിവരാത്രി, വൃശ്ചിക മാസത്തിലെ അഷ്ടമി, തുടങ്ങിയ
ദിവസങ്ങളും പ്രധാനമാണ്. മേടമാസത്തിലെ മുപ്പട്ടു ഞായറാഴ്ച മുതൽ നടത്തിവരുന്ന
ഭഗവതിപ്പാട്ട് പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. കൊടിക്കുന്നു ഭഗവതിയ്ക്കാണ്
പാട്ടുൽസവം നടത്തുന്നത്.[1]
നാട്യാചാര്യവിദൂഷകരത്നം പത്മശ്രീമാണി മാധവചാക്യാർവർഷങ്ങളോളം ഇവിടെ കൂത്തു നടത്തിയിരുന്നു
No comments:
Post a Comment